കേരളത്തിലെ ജനങ്ങളും അതിന്റെ സംസ്‌കാരവും ലോകത്തിന്റെ എല്ലാ കോണുകളിലേക്കും സഞ്ചരിച്ചു. അകം കേരളത്തിന്റെ ഈ ലോക സഞ്ചാരം ഭൂമിശാസ്‌ത്രപരമായ അതിര്‍ത്തികള്‍ക്കപ്പുറം ഊര്‍ജ്ജസ്വലരായതും, വ്യത്യസ്‌തവുമായ കഥാപാത്രങ്ങളുടെ എണ്ണമറ്റ കേരളങ്ങളെ സൃഷ്‌ടിച്ചു. ഭൗതിക, കേരളീയ സമാന്തര സങ്കേതങ്ങള്‍ സൃഷ്‌ടിക്കുന്നതിനായി രാഷ്‌ട്രീയ, സാംസ്‌കാരിക, സാമ്പത്തിക മേഖലകളെ ഏകോപിപ്പിച്ചു കൊണ്ട് ഒരു ജനാധിപത്യ ഇടം രൂപപ്പെടുത്തേണ്ടത് അനിവാര്യമാണ്. പുറം കേരളത്തെ ജനാധിപത്യപരമായി ഉള്‍ക്കൊണ്ട് അവരുടെ സജീവപങ്കാളിത്തം ജനാധിപത്യ പ്രക്രിയയില്‍ വികസിപ്പിച്ചാല്‍ മാത്രമേ ബൃഹത് കേരളത്തിന്റെ യതാര്‍ത്ഥ ശക്തി മുഴുവന്‍ കേരളവികസനത്തിനു ഉപയോഗിക്കാന്‍ കഴിയുകയുള്ളൂ.
കൂടുതല്‍ വായിക്കുകകേരളസമൂഹവും സംസ്‌കാരവും ലോകമാകെ വ്യാപിക്കുകയാണ്. ഈ തിരിച്ചറിവാണ് ലോക കേരളസഭ രൂപീകരിക്കുന്നതിനുള്ള പ്രേരണ. ലോക കേരളത്തിന് നേതൃത്വം കൊടുക്കുക എന്ന കടമ നിര്‍വഹിക്കുകയാണ് സഭ രൂപീകരണത്തിലൂടെ സംസ്ഥാന സര്‍ക്കാര്‍ ചെയ്യുന്നത്. കേരളത്തിനകത്തും വിദേശത്തും ഇന്ത്യയിലെ ഇതര സംസ്ഥാനങ്ങളിലും വസിക്കുന്ന ഇന്ത്യന്‍ പൗരന്മാരായ കേരളീയരുടെ പൊതുവേദിയാണ് ലേക കേരള സഭ...
കൂടുതല്‍ വായിക്കുകലോക കേരള സഭയിലേക്ക് അംഗങ്ങളായി പരിഗണിക്കാന്‍ യോഗ്യതയുള്ളവര നാമനിര്‍ദേശം ചെയ്യാന്‍ എല്ലാവരെയും സംസ്ഥാന സര്‍ക്കാര്‍ സ്വാഗതം ചെയ്യുകയാണ്. പ്രവാസി സംഘടകള്‍ ഇക്കാര്യത്തില്‍ മുന്‍കൈ എടുക്കണമെന്നും പേരുകള്‍ നിര്‍ദേശിക്കുമ്പോള്‍ സ്ത്രീകള്‍ക്കും തൊഴിലാളികള്‍ക്കും മുന്തിയ പരിഗണന നല്‍കണമെന്നും അഭ്യര്‍ത്ഥിക്കുകയാണ്...
കൂടുതല്‍ വായിക്കുകലോക കേരള സഭ 2020 യുടെ രണ്ടാം സമ്മേളനം 2020 ജനുവരി 1, 2 & 3 തീയതികളില്‍ തിരുവനന്തപുരത്തെ കേരള നിയമസഭ കോംപ്ലക്സില്‍ വച്ച് സംഘടിപ്പിക്കുന്നു.
കൂടുതല്‍ വായിക്കുക