ലോക കേരള സഭ

സെമിനാർ

ആഗോള കേരളീയ മാധ്യമ സംഗമം.

പ്രഥമ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ചു മീഡിയ അക്കാദമിയുടെ ആഭിമുഖ്യത്തിൽ ആഗോള കേരളീയ മാധ്യമ സംഗമം 2018 ജനുവരി 5-ന് കൊല്ലത്ത് നടക്കും. ലോകത്തിന്റെ വിവിധ ഭാഗങ്ങളില്‍നിന്നായി എത്തുന്ന കേരളീയരായ മാധ്യമ പ്രവര്‍ത്തകര്‍ സംഗമിക്കുന്ന സമ്മേളനം മുഖ്യമന്ത്രി പിണറായി വിജയന്‍ ഉദ്ഘാടനം ചെയ്യും. പ്രവാസി കേരളീയരെ സംബന്ധിക്കുന്ന പൊതുവിഷയങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിന് ഇതുവരെ ഒരു പൊതുസഭ ഉണ്ടായിരുന്നില്ല. അതിന് പരിഹാരമായ ലോക കേരള സഭയുടെ രൂപീകരണ സമ്മേളനത്തിന് പ്രവാസി മാധ്യമസ്ഥാപനങ്ങളുടെയും പ്രവര്‍ത്തക രുടെയും പിന്തുണ ഉറപ്പാക്കുക എന്ന ലക്‌ഷ്യം കൂടി ഈ സംഗമത്തിനുണ്ട്. അമേരിക്ക, ആസ്‌ട്രേലിയ, ഗള്‍ഫ് രാജ്യങ്ങള്‍ എന്നിവിടങ്ങളില്‍ നിന്ന് 25-ഓളം മാധ്യമപ്രവര്‍ത്തകര്‍ പങ്കെടുക്കും. ഇതോടൊപ്പം വിവിധ രാജ്യങ്ങളിലെയും ഇതര സംസ്ഥാനങ്ങളിലെയും കേരളീയ മാധ്യമ പ്രവര്‍ത്തകരും സംഗമത്തിൽ സന്നിഹിതരാവും. കൂടുതല്‍ വിവരങ്ങള്‍ അക്കാദമിയുടെ വെബ്‌സൈറ്റില്‍ ലഭ്യമാണ്.

കൂടുതൽ


മലയാളം മിഷൻ സെമിനാർ

പ്രഥമ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ചു മലയാളം മിഷൻ  'കേരളീയ നവോത്ഥാനത്തിലെ പ്രവാസ സ്വാധീനവും പ്രതിസംസ്ക്കാര ധാരകളും' എന്ന വിഷയത്തിൽ സെമിനാർ സംഘടിപ്പിക്കും. കെ സച്ചിദാനന്ദൻ, ബേബി ജോൺ, എം എൻ കാരശ്ശേരി, മീര വേലായുധൻ, സുനിൽ പി ഇളയിടം, റഫീഖ് ഇബ്രാഹിം, അരുന്ധതി. ബി തുടങ്ങിയവർ പങ്കെടുക്കും. 

2018 ജനുവരി 10 ന് ഉച്ചയ്ക്ക് രണ്ടു മണി മുതൽ ആറു മണി വരെ തിരുവനന്തപുരം വി. ജെ. ടി ഹാളിൽവെച്ചായിരിക്കും സെമിനാർ സംഘടിപ്പിക്കുക.

കൂടുതൽ

ശാസ്ത്രജ്ഞര്‍ക്കൊപ്പം : യുവജനകമ്മീഷന്‍ സംഘടിപ്പിക്കുന്ന സമ്പര്‍ക്കപരിപാടി

പ്രഥമ ലോക കേരള സഭ സമ്മേളനത്തോടനുബന്ധിച്ചു കേരള സംസ്ഥാന യുവജന കമ്മീഷന്‍ 'ശാസ്ത്രജ്ഞര്‍ക്കൊപ്പം' സമ്പര്‍ക്കപരിപാടി സംഘടിപ്പിക്കും. കേരള യുവത്വത്തിന് ഇന്ത്യയ്ക്കകത്തും പുറത്തും നൂതന ശാസ്ത്ര-ഗവേഷണ മേഖലകളില്‍ വ്യക്തിമുദ്ര പതിപ്പിച്ച വിദഗ്ധരുമായി സംവദിക്കാന്‍ അവസരമൊരുക്കുന്നതാണ് പരിപാടി. പ്രൊഫ. എ.എം. മത്തായി (സ്റ്റാറ്റിസ്റ്റിക്‌സ്, അപ്ലൈഡ് അനാലിസിസ്, ആസ്‌ട്രോഫിസിസിക്‌സ്), ഡോ. ജോര്‍ജ്ജ് ഗീവര്‍ഗീസ് ജോസഫ് (മാത്തമെറ്റിക് ഹിസ്റ്ററി), ഡോ. എം. എസ്. സ്വാമിനാഥന്‍ (ജെനെറ്റിക്‌സ്, അഗ്രികള്‍ച്ചറല്‍ സയന്‍സ്), ഡോ. എ. ഗോപാലകൃഷ്ണന്‍ (ന്യൂക്ലിയര്‍ സയന്‍സ്), പ്രൊഫ. തളപ്പില്‍ പ്രദീപ് (മോളിക്യുലര്‍ കെമിസ്ട്രി), പ്രൊഫ. പ്രഹളാദ് വടക്കേപ്പാട്ട് (റോബോട്ടിക്‌സ്), പ്രൊഫ. സത്യഭാമ ദാസ് ബിജു (ആംഫീബിയന്‍ ബയോളജി, കണ്‍സര്‍വേഷന്‍) തുടങ്ങിയവര്‍ പങ്കെടുക്കും.

2018 ജനുവരി 13ന് രാവിലെ 11 മുതല്‍ 12.30 വരെ യൂണിവേഴ്‌സിറ്റി കോളജിലാണ് സെമിനാര്‍ സംഘടിപ്പിക്കുന്നത്.