ലോക കേരള സഭ

ചിത്രകലാ ക്യാമ്പ് - ചർച്ച - പ്രദർശനം 

ലോക കേരള സഭയുടെ പ്രഥമ സമ്മേളനത്തോടനുബന്ധിച്ചു കേരള ലളിത കലാ അക്കാദമി സംഘടിപ്പിക്കുന്ന ചിത്രകലാ ക്യാമ്പ് - ചർച്ച - പ്രദർശനം. 

രാജ്യത്തും, വിദേശത്തും നമ്മുടെ യശസ്സ് ഉയർത്തുംവിധം കലാപ്രവർത്തനങ്ങളിലേർപ്പെടുന്ന കലാകാരന്മാരെ ഉൾപ്പെടുത്തി വിപുലമായ ഒരു ചിത്രകലാ ക്യാമ്പ് തിരുവനന്തപുരം കനകക്കുന്ന് കൊട്ടാരത്തിൽ ആക്കാദമി സംഘടിപ്പിക്കുന്നു. ജനുവരി ഒന്ന് മുതൽ ഏഴു വരെ നീണ്ടു നിൽക്കുന്ന ക്യാമ്പ് സാംസ്കാരിക മന്ത്രി ശ്രീ എ. കെ. ബാലൻ ഉദ്ഘാടനം ചെയ്യും. ക്യാംപിൽ പ്രമുഖ ചിത്രകാരന്മാരായ അക്കിത്തം നാരായണൻ, അച്യുതൻ കൂടല്ലൂർ, എൻ. കെ. പി മുത്തു കോയ, എൻ. എൻ റിംസൺ, അജയകുമാർ, ടി. കലാധരൻ, ദാമോദരൻ. കെ, പ്രൊഫ കെ. കെ രാജപ്പൻ, ജി. രാജേന്ദ്രൻ, ബി ഡി ദത്തൻ, എൻ. എൻ മോഹൻദാസ്, സിദ്ധാർത്ഥൻ, വത്സരാജ് കെ. പി, ബിനി റോയ്, ഒ. പി പരമേശ്വരൻ, ജോഷി പി. എസ്, ലാൽ കെ, തുടങ്ങിയ ഇരുപതോളം കലാകാരന്മാർ പങ്കെടുക്കുന്നു. കൂടാതെ ഈ ക്യാംപിൽ ദൽഹി ആസ്ഥാനം ആയി പ്രവർത്തിക്കുന്ന പ്രമുഖ കലാചരിത്രകാരനും,  ക്യൂറേറ്ററും, എഴുത്തുകാരനുമായ ജോണി എം, എൽ പങ്കെടുക്കുന്നുണ്ട്. ക്യാംപിൽ സവിശേഷമായ ചർച്ചകളും വിലയിരുത്തലുകളും ഉണ്ടായിരിക്കും. ജനുവരി 8 മുതൽ 13 വരെ പ്രസ്തുത ചിത്രങ്ങൾ നിയമസഭാ മന്ദിരത്തിൽ പ്രദർശിപ്പിക്കും. 

 

കൂടുതൽ