ലോക കേരള സഭ

ഇൻസ്റ്റല്ലേഷൻ

ഭൂമി മലയാളം 

ട്രാവലിംഗ് ഇൻസ്റ്റലേഷൻ 

ജനുവരി 12ന് നിയമസഭ മുതൽ നിശാഗന്ധി വരെ ട്രാവലിംഗ് ഇൻസ്റ്റലേഷൻ തിയ്യേറ്റർ ഒരുങ്ങും. ശിൽപി കാനായി കുഞ്ഞിരാമൻ മുതൽ റിയാസ് കോമു വരെയുള്ളവരും യുവ കലാകാരന്മാരും പ്രവാസം എന്ന വിഷയം കേന്ദ്രീകരിച് ഒരുക്കുന്ന ഇൻസ്റ്റലേഷൻ വർക്ക്‌, ഗ്രാഫിറ്റി ആർട്, പുസ്തകോത്സവം, കരകൗശല പ്രദർശനം, എക്സിബിഷൻ, ഡോക്യുമെന്ററി പ്രദർശനം, പ്രവാസ കലാരൂപങ്ങളുടെ അവതരണം, പ്രവാസ സ്വരൂപങ്ങളുടെ ശേഖരണ പ്രദർശനം, സംഗീതാവതരണം, മലയാളിയുടെ ആദിമ പ്രവാസം, അറേബ്യൻ പ്രവാസം, പ്രവാസ സ്വപ്‌നങ്ങൾ, മലയാളിയുടെ തൊഴിൽ വൈദഗ്ധ്യം, തുടങ്ങിയ പ്രമേയങ്ങൾ വെച്ചുള്ള ഇൻസ്റ്റലേഷൻ, ഓഡിയോ വീഡിയോ അവതരണങ്ങൾ, വിവിധ രാജ്യങ്ങളുടെ പാസ്‌പോർട്ടുകൾ വെച്ചുള്ള സെൽഫി കോർണർ, പ്രവാസി പ്രതിനിധികൾ കയ്യൊപ്പു ചാർത്തുന്ന കൂറ്റൻ ഗ്ലോബ്, ഇവയ്ക്കു പുറമെ ഓഖി ദുരന്തത്തിൽ വേർപിരിഞ്ഞവർക്ക് സ്മരണാഞ്ജലി, എന്നിങ്ങനെ ഒരു കിലോമീറ്റർ ദൂരം നടന്നു കാണാവുന്ന ട്രാവലിംഗ് ഇൻസ്റ്റലേഷൻ തിയേറ്റർ എന്ന പുത്തൻ ദൃശ്യാനുഭവം ആണ് ലോക കേരള സഭയുടെ സാംസ്കാരിക ഉത്സവത്തിന്റെ ഭാഗമായി ഭൂമി മലയാളം എന്ന ശീർഷകത്തിൽ അവതരിപ്പിക്കുന്നത്.  നിയമസഭ പ്രവേശന കവാടം, ഫൈൻ ആർട്സ് കോളേജ്, പബ്ലിക് ലൈബ്രറി, നഗരസഭാ ക്യാംപസ്, ടുറിസം ക്യാംപസ്, പബ്ലിക് ഓഫീസ് ക്യാംപസ്, സൂ & മ്യൂസിയം ക്യാംപസ്, കനകക്കുന്ന് എന്നിവിടങ്ങളിലാണ് അരങ്ങേറുന്നത്.