ലോക കേരള സഭ

ഓൺലൈൻ സാഹിത്യ മത്സരങ്ങൾ

പ്രവാസികളുടെ കുട്ടികൾക്കായി മലയാളം മിഷൻ കഥ, കവിത, പ്രബന്ധ മത്സരങ്ങൾ.

ലോക കേരള സഭയുമായി ബന്ധപ്പെട്ടു പ്രവാസികളുടെ കുട്ടികൾക്കായി മലയാളം മിഷൻ കഥ, കവിത, പ്രബന്ധ മത്സരങ്ങൾ നടത്തും, ജൂനിയർ (8 മുതൽ 12 വയസ്സ് വരെ ) സീനിയർ ( 12 മുതൽ 18 വയസ്സ് വരെ) വിഭാഗങ്ങളിലായിട്ടാണ് നടത്തുക. ആറ് മേഖലകളിലായിട്ടാണ് മത്സരങ്ങൾ നടത്തുന്നത്. 

1. ഇന്ത്യയിലെ മറ്റു സംസ്ഥാനങ്ങളും കേന്ദ്ര ഭരണ പ്രദേശങ്ങളും.

2. പടിഞ്ഞാറൻ ഏഷ്യ 

3.ഏഷ്യയിലെ ഇതര രാജ്യങ്ങൾ 

4. യൂറോപ്പും അമേരിക്കൻ വൻകരകളും

5. ഇതര ലോക രാജ്യങ്ങളും പ്രദേശങ്ങളും 

6. അകം കേരളം (പ്രവാസി ബന്ധുക്കളായ കുട്ടികളായിരിക്കും മത്സരാർത്ഥികൾ) 

മത്സരങ്ങൾ മേഖലതലം, ആഗോള തലം എന്നിങ്ങനെ രണ്ടു തലങ്ങളിലായാണ് നടത്തുന്നത്. മേഖല തലങ്ങളിൽ ഒന്നും രണ്ടും സ്ഥാനം ലഭിക്കുന്നവരുടെ രചനകളാണ് ആഗോള തല മത്സരത്തിന് പരിഗണിക്കുന്നത്. പ്രബന്ധ രചനയുടെ വിഷയം കേരളത്തിന്റെ കഴിഞ്ഞ 60 വര്ഷങ്ങളുമായി ബന്ധപ്പെട്ടതായിരിക്കും. മത്സരത്തിൽ പങ്കെടുക്കുന്ന വിദ്യാർത്ഥികൾ 2017 ഡിസംബർ ഇരുപത്തിയാറാം തീയ്യതിക്കുള്ളിൽ mmlokakeralasabha@gmail.com രജിസ്റ്റർ ചെയ്യേണ്ടതാണ്. 

രചനകൾ mmlokakeralasabha@gmail.com എന്ന വിലാസത്തിൽ നേരിട്ട് അയയ്ക്കാം.