ലോക കേരള സഭ

നാടകോത്സവം

കേരള സര്‍ക്കാറും കേരള സംഗീത നാടക അക്കാദമിയും ചേര്‍ന്ന് ഒരുക്കുന്ന പ്രവാസി നാടകോത്സവം ജനുവരി ഒന്നുമുതല്‍ ഏഴുവരെ കോഴിക്കോട് ടൗണ്‍ഹാളില്‍ നടക്കും. 

ജനുവരി ഒന്നിന് വൈകീട്ട് 5.30-ന് കൃഷി മന്ത്രി വി.എസ്.സുനില്‍ കുമാര്‍ ഉദ്ഘാടനം ചെയ്യും. എം.എല്‍.എ. മാരായ എം.കെ. മുനീര്‍, പുരുഷന്‍ കടലുണ്ടി, ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ബാബു പറശ്ശേരി, കേരള സംഗീത നാടക അക്കാദമി ചെയര്‍പേഴ്‌സണ്‍ കെ.പി.എ.സി. ലളിത, വൈസ് ചെയര്‍മാന്‍ സേവ്യര്‍ പുല്‍പ്പാട്ട്, സെക്രട്ടറി എന്‍.രാധാകൃഷ്ണന്‍ നായര്‍ തുടങ്ങിയവര്‍ പങ്കെടുക്കും. ആദ്യദിവസം വൈകിട്ട് 6.30നും മറ്റ് ദിവസങ്ങളില്‍ 6നുമാണ് നാടകം. പ്രവേശനം സൗജന്യം.